വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശ്യാം കല്യാണ്‍ |
അഭിനേതാക്കള്‍ | പ്രകാശ് ,എസ് അംബിക ,ഊർമിള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:08.
ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ (2) എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ കാമരൂപാ കാണു നീയെന്‍ കാതരയാം കാമിനിയെ (2) കണ്ണുനീരിന് പുഞ്ചിരിയായ് കാറ്റുലയ്ക്കും ദീപമായ് വിശ്ലഥമാം തന്ത്രികളില്‍ (2) വിസ്മൃതമാം നാദമായ് എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ ചില്ലുവാതില്‍ പാളി നീക്കി മെല്ലെയെന്‍ പേര് ചൊല്ലുമോ നീ (2) നീള്‍മിഴിയാം പൂവിലൂറും നീര്‍മണി കൈക്കൊള്ളുമോ നീ ഓമലാള്‍ തന് കാതിലെന്റെ (2) വേദനകള്‍ ചൊല്ലുമോ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ... |