മണിച്ചിലങ്കേ തുയിലുണരൂ (യാഗാശ്വം )
This page was generated on May 7, 2024, 8:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രിയ (കർപ്പഗവല്ലി) ,പ്രേം നസീര്‍ ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:09.


  മണിച്ചിലങ്കേ തുയിലുണരൂ
മനസ്സിനുള്ളില്‍ മധുപകരൂ
കണ്ണീര്‍ക്കണങ്ങളെ മുത്തുകളാക്കൂ
നെടുവീര്‍പ്പാല്‍ സംഗീതമാക്കൂ

മുദ്രകളാല്‍ കൈമുദ്രകളാല്‍
മൂടിവെച്ചു ഞാനെന്‍ വിഷാദം
കണ്ണുകളില്‍ നീര്‍ക്കണ്ണൂകളില്‍
കതിരിട്ടുനില്‍ക്കുന്നു ദാഹം

മുള്ളുകളാല്‍ തേന്മുള്ളുകളാല്‍
മധുരിക്കും വേദനകള്‍ നിറഞ്ഞു
ഭാവനയില്‍ എന്‍ ഭാവനയില്‍
പൂവായപൂവെല്ലാം കൊഴിഞ്ഞു
വാടിക്കൊഴിഞ്ഞു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts