മരം ചാടി നടന്നൊരു (അങ്കക്കുറി )
This page was generated on April 25, 2024, 7:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:11.
കാടുവിട്ടു നാടുകേറീ......കൂടുവിട്ടു കൂടു മാറീ...കുരങ്ങൻ മനുഷ്യനായീ....

മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...
മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു...
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു...
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചൂ...
മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...

ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു...
ഒരു പാതി ഭഗവാനും ഒരു പാതി ചെകുത്താനും ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു...ഈ
ഇരുകാലിമൃഗത്തിൽ വന്നവതരിച്ചു...
കലികാലം പിറന്നപ്പോൾ കാറ്റുമാറി വീശിയപ്പോൾ
കാടുവിട്ടു വാനരത്താൻ നാട്ടിൽ വന്നെത്തീ...

മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...

പകലെല്ലാം ഭക്തനായി...ഹരേ രാമ ഹരേ കൃഷ്ണ.... ഹരേ രാമ ഹരേ കൃഷ്ണ....
പള്ളിയിലും കോവിലിലും...ഓ..ഓ...
പകലെല്ലാം ഭക്തനായി പള്ളിയിലും കോവിലിലും
പതിവായി പാതിരാവിൽ കള്ളുഷാപ്പിലും..ഉം...
പതിവായി പാതിരാവിൽ കള്ളുഷാപ്പിലും
പല പല പല കുട്ടിക്കരണങ്ങൾ മറിഞ്ഞവൻ പിടികിട്ടാപ്പുള്ളിയായി കാലം കഴിച്ചൂ...

മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...

രാജാവായും മന്ത്രിയായും മന്ത്രവാദി തന്ത്രിയായും
രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചൂ...അവൻ
രാജ്യസേവ ചെയ്തു സ്വന്തം കീശ വീർപ്പിച്ചൂ...
ഇളക്കുവാൻ കഴിയാത്തൊരാപ്പു വലിച്ചൂരിയൂരി
ഇവനെല്ലാം ചതഞ്ഞരഞ്ഞവസാനിക്കും....
അവസാനിക്കും....

മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു...
മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു...
മരത്തിൽ നിന്നവൻ മെല്ലെ മണ്ണിൽ കുതിച്ചൂ...
മരംചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമണിഞ്ഞൂ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts