ഇന്നലെ നീ കുബേരൻ (ബാല്യ പ്രതിജ്ഞ (പുരുഷരത്നം) )
This page was generated on April 19, 2024, 9:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംകെ കെ ആന്റണി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:13.

ഇന്നലെ നീ കുബേരന്‍
ഇന്നുതെരുവില്‍ യാചകന്‍
നീങ്ങിടുന്നു പരിണാമചക്രം
നിയതീരഥമോ ചഞ്ചലം

ലക്ഷ്യമില്ലാതേതോ വഴിയില്‍
ചുറ്റിടുന്നു മേദിനി
അലഞ്ഞിടുന്നു ആശ്രയമെന്യേ
അവനിയിങ്കല്‍ മാനവന്‍
നീങ്ങിടുന്നു പരിണാമചക്രം
നിയതീരഥമോ ചഞ്ചലം

കാലമാകും സൂത്രധാരന്‍
കാട്ടിടുന്ന മായയാല്‍
നാളില്‍ നാളില്‍ മാറുന്നുരംഗം
നാടകമല്ലോ ജീവിതം
ഇന്നലെ നീ കുബേരന്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts