തരിവള ചിരിക്കുന്ന (ഏഴു നിറങ്ങള്‍ )
This page was generated on September 28, 2023, 7:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:14.

തരിവള ചിരിക്കുന്ന കൈയ്യുകളാല്‍
തളിരിണ തങ്ക കിനാവുകളില്‍
തെളിയാത്ത കാര്‍ത്തികാ ദീപങ്ങള്‍ തെളിയിച്ചു
തേന്‍ നിലാവിന്‍റെ രാത്രി - ഇന്ന്
തേന്‍ നിലാവിന്‍റെ രാത്രി (തരിവള)

തെന്മല ചെരുവിലെ പൂന്തെന്നലെ
മന്മഥന്‍ വീശുന്ന വിശറികളെ (തെന്മല)
വീശിക്കെടുത്തല്ലേ ..വിളക്കു കെടുത്തല്ലേ
വധുവിനും വിധുവിനും നാണം എന്‍റെ
വധുവിനും വിധുവിനും നാണം
ആ �.ആ �.ആ � (തരിവള)

കണ്മണിപ്പെണ്ണിന്‍റെ നറും നാണമോ
കാശ്മീര കളഭത്തിന്‍ പരിമളമോ
തലയിനയ്ക്കടിയിലെ കൈതപ്പൂമണമോ
മാടി വിളിക്കുന്നു നമ്മെ സഖീ
ഓടി ഒളിക്കുന്നതെന്തേ...ആ...ആ... (തരിവള)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts