വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:20.
മഞ്ഞലകളില്‍ മുങ്ങിയെത്തിയ മാര്‍കഴി തിരുപൌര്‍ണ്ണമി മ്.... മഞ്ഞലകളില്‍ മുങ്ങിയെത്തിയ മാര്‍കഴി തിരുപൌര്‍ണ്ണമി സപ്തവര്‍ണ്ണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്ന സംഗമോത്സവയാമിനി രാമണീയകം നിന്‍ പളുങ്കണിയെ രാജഗോപുരവാതിലില്‍ തേനുലാവും നിന്‍ അര്‍ദ്ധനിദ്രയില്‍ മ്.... തേടിവന്നു ഞാന്‍ ഗാനമായ് തേടിവന്നു ഞാന്‍ ഗാനമായ് മ്.... വെണ്‍കദളി കുളുര്‍മയൂറും നിന്‍ പൊന്‍ കണങ്കാലിണകളെ ചന്ദന ശിശിരാര്‍ദ്രമെന്‍ കൈകള്‍ മന്ദം മന്ദം തഴുകട്ടേ... മ്..... ദേവകന്യകേ നിന്റെ പേലവ രാഗമോഹന മേനിയില്‍ മാദകമൊരു ചുംബനത്തിനാല്‍ മാരദാഹമുണര്‍ത്തട്ടെ |