സ്വർഗ്ഗം സുവർണ്ണ സ്വർഗ്ഗം (ലജ്ജാവതി)
This page was generated on April 29, 2024, 2:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ ജെ ജോയ്‌
ഗാനരചനഅന്‍വര്‍ സുബൈര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൃഷ്ണചന്ദ്രന്‍ ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:20.
�swargam suvarna swargam


സ്വര്‍ഗ്ഗം സുവര്‍ണ്ണ സ്വര്‍ഗ്ഗം
സുരലോകത്തിലല്ലല്ലോ
സുന്ദരീ എന്‍ കാമിനി വാഴും
സ്വപ്നലോകത്തിലല്ലോ - ഈ
സ്വപ്നലോകത്തിലല്ലോ
സ്വര്‍ഗ്ഗം സുവര്‍ണ്ണ സ്വര്‍ഗ്ഗം

വിണ്ണിലെ സങ്കല്‍പ്പ സൌഖ്യങ്ങള്‍ എന്തിനു
മണ്ണിലെന്‍ ജീവിതം പൂവണിയുമ്പോള്‍ ‍
മടിയില്‍ തല ചായ്ച്ചിവള്‍ മന്ദഹസിക്കുമ്പോള്‍
മലരണിക്കുളിരില്‍ ഞാനലിയുന്നു
സ്വര്‍ഗ്ഗം സുവര്‍ണ്ണ സ്വര്‍ഗ്ഗം

മാന്തളിര്‍ ചുണ്ടിന്‍റെ മണി മുത്തം ഓരോന്നും
മറക്കുവാനാകാത്തോരനുഭൂതിയായ്
മാറില്‍ പടര്‍ന്നിവള്‍ മുല്ലവള്ളിയാകുമ്പോള്‍
മന്മഥ ചിന്തയില്‍ ഞാനലിയുന്നു
സ്വര്‍ഗ്ഗം സുവര്‍ണ്ണ സ്വര്‍ഗ്ഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts