ചന്ദനം കടഞ്ഞെടുത്ത (അലാവുദ്ദീനും അല്‍ഭുതവിളക്കും )
This page was generated on May 27, 2024, 11:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍കമലഹാസൻ ,ജയഭാരതി ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2013 11:50:45.
ആ..ആ..ആ...ആ....
ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയില്‍
കണ്‍കവണക്കല്ലെറിഞ്ഞതാര്? മറിമായക്കാരനോ? മാരനോ?
(ചന്ദനം........)

മദനപ്പൂ വിടരുന്ന....മംഗല്യരാത്രിയില്‍...ആ...
മദനപ്പൂ വിടരുന്ന....മംഗല്യരാത്രിയില്‍...
അണച്ചാലും അണയാത്ത വിളക്കേത്?
പ്രേമം പ്രേമം പ്രേമം
നീരാടും നേരത്ത്....മനസ്സിന്റെ മുല്ലയില്‍..
കൊഴിഞ്ഞാ‍ലും വിടരുന്ന മലരേത്?
സ്വപ്നം സ്വപ്നം സ്വപ്നം

ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയില്‍
കണ്‍കവണക്കല്ലെറിഞ്ഞതാര്? മറിമായക്കാരനോ? മാരനോ?

ആ....ആ..ആ..ആ....

കല്ല്യാണം കഴിയുമ്പോള്‍...കൈകൊട്ടിപ്പാട്ടുമായ്
കളിത്തോഴിമാര്‍ ഞങ്ങള്‍ കളിയാക്കും..
പോടീ....പോടീ.....പോടീ....
മധുരത്തേന്‍‌ചിരിയുമായ്....മണവാളനെത്തിയാല്‍..
പൂമച്ചിന്‍ മണിവാതില്‍ അടയ്ക്കുമല്ലോ..
ഓഹോയ് ഓഹോയ് ഓഹോയ്

ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയില്‍
കണ്‍കവണക്കല്ലെറിഞ്ഞതാര്? മറിമായക്കാരനോ? മാരനോ?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts