ഒരു ഗാന വീചിക (ഹൃദയത്തിന്റെ നിറങ്ങള്‍ )
This page was generated on May 30, 2024, 1:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:32.

ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ റൈറ്റ്‌ എബൗട്ട്‌ ടേൺ
ഹോ ഓ ഹോ
ഒരു ഗാനവീചികപോലെ
ഒരു സ്വപ്ന നിർവൃതിപോലെ
അനുരാഗ ഭാവന നീയെൻ
അകതാരിൻ മുറ്റത്തു പദംവെച്ചു
(ഒരു ഗാനവീചികപോലെ.....)
ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ റൈറ്റ്‌
ലെഫ്റ്റ്‌റൈറ്റ്‌ ലെഫ്റ്റ്‌റൈട്ട്‌ എബൗട്ട്‌ ടേൺ

കൺകളിൽ മൗനവും കാവ്യങ്ങൾ പാടവെ
കാഞ്ചന പൂമുഖം നാണത്തിൽ മുങ്ങവെ
(കൺകളിൽ.....)
ആ മൗനത്തിൻ ഒരു സ്വരമുണർത്താം
ആ നാണത്തിൽ ഒരു പൂ വിടർത്താം
വളരുന്നു മോഹമെന്നുള്ളിൽ
മലരമ്പൻ മോഹിക്കും മധുവാണീ
(ഒരു ഗാനവീചികപോലെ....)

പുഞ്ചിരി പല്ലിനാൽ എൻ മനം മായ്കയായ്‌
പൂനിലാമെത്തയിൽ ഉറങ്ങുവാൻ ദാഹമായ്‌
(പുഞ്ചിരി.....)
ആ വാടിയിലൊരു തെന്നലാകാം
ആ മലരുകൾ നുകർന്നൊന്നു മയങ്ങാം
വളരുന്നു മോഹമെന്നുള്ളിൽ
മലരമ്പൻ മോഹിക്കും മധുവാണീ
(ഒരു ഗാനവീചികപോലെ....)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts