വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ജയചന്ദ്രൻ ,എസ് ജാനകി |
രാഗം | സിന്ധു ഭൈരവി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:32.
ചടുകുടു ചടുകുടു സലാലഗുഡു ഗുഡു നമ്മുടെ മനസ്സിൽ സുന്ദരമധുവിധു വിരിഞ്ഞ മുല്ലക്കൈയുകൾ നീട്ടി വരിഞ്ഞു കെട്ടിയ തേൻ മാവിൽ വിടില്ല നിന്നെ വിടില്ല നിന്നെ വിവാഹസുദിനം തീർന്നാൽ പോലും വിലാസവതിയാം കടലും കരയും വിനോദമോടെ ചടു കുടു പാടി വിടില്ല നിന്നെ വിടില്ല നിന്നെ കടൽ പറയുന്നു കരയുടെ കാതിൽ (ചടു കുടു...) പഞ്ചമിശശിയെ പതക്കമാക്കി പന്തലിലെത്തി സുന്ദരി വലത്തുകാലടി മുന്നിൽ വെച്ചു വസന്തയാമിനി വന്നു ചിരിച്ചൂ (ചടുകുടു...) മണിക്കിനാക്കൾ മെത്ത വിരിച്ചു മന്ദപവനൻ വാതിലടച്ചൂ ഒരിക്കലും ഞാൻ ഒരിക്കലും വിടില്ല നിന്നെ ശലഭം പൂവിൻ കാതിലുരച്ചു (ചടുകുടു...) |