വെള്ളത്തിലെഴുതിയ (അവനോ അതോ അവളോ )
This page was generated on May 8, 2024, 3:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,വടിവുക്കരശ്ശി
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2012 05:40:08.
വെള്ളത്തിലെഴുതിയ രേഖപോലെ
വെയിലത്ത് സൂക്ഷിച്ച മഞ്ഞുപോലെ
അനുഭൂതികളുടെ ആയിരമായിരം
ആകാശക്കോട്ടകള്‍ തകര്‍ന്നുപോയ്
സ്വപ്നം പൊലിഞ്ഞുപോയീ
വെള്ളത്തിലെഴുതിയ രേഖപോലെ
വെയിലത്ത് സൂക്ഷിച്ച മഞ്ഞുപോലെ

മാനമറിയാതെ മേഘമറിയാതെ
മാരിചൊരിഞ്ഞിരുന്നൂ എന്നും
മനസ്സ് പൂത്തിരുന്നൂ...
(മാനമറിയാതെ.....)
അരങ്ങ് കാണും മുന്‍പെ അനുരാഗനാടകത്തിന്‍
തീരശ്ശീല വീണെല്ലാമവസാനിച്ചൂ...
തീരശ്ശീല വീണെല്ലാമവസാനിച്ചൂ...
വെള്ളത്തിലെഴുതിയ രേഖപോലെ
വെയിലത്ത് സൂക്ഷിച്ച മഞ്ഞുപോലെ

തീരമറിയാതെ ആഴി അറിയാതെ
തോണി മറിഞ്ഞുപോയീ ചുറ്റും
തമസ്സ് വീണുപോയീ.....
(തീരമറിയാതെ.....)
അശനിപാതം കൊണ്ടു മുറിവേറ്റ ഹൃദയത്തിൽ
ആഞ്ഞാഞ്ഞു കൊത്തുന്നു കരിനാഗങ്ങള്‍...
ആഞ്ഞാഞ്ഞു കൊത്തുന്നു കരിനാഗങ്ങള്‍...
(വെള്ളത്തിലെഴുതിയ.....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts