ഗംഗയാറൊഴുകുന്ന നാട്ടില്‍ (കാട്ടുതുളസി )
This page was generated on March 29, 2024, 1:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:56.




ഗംഗയാറൊഴുകുന്ന നാട്ടില്‍ നിന്നൊരു
ഗന്ധര്‍വ്വനീവഴി വന്നു - പണ്ടൊരു
ഗന്ധര്‍വ്വനീവഴി വന്നു
അന്നാരം പുന്നാരം കാട്ടിനകത്തൊരു
പെണ്ണിനെ മോഹിച്ചു നിന്നു - അവനൊരു
പെണ്ണിനെ മോഹിച്ചു നിന്നു

ഗന്ധര്‍വ്വനവളുടെ താമരവിരലില്‍
കല്യാണമോതിരമണിയിച്ചു
ഒന്നിച്ചിരുന്നവര്‍ പാട്ടുകള്‍ പാടി
കണ്ണെഴുത്തും പൂക്കള്‍ ചൂടി (ഒന്നിച്ചിരുന്നവര്‍ )
(ഗംഗയാറൊഴുകുന്ന)

പിന്നെ വെളുപ്പിന് വെള്ളിവിമാനത്തില്‍
വന്നവഴിക്കവന്‍ പോയി
ആയിരത്തൊന്നു കിനാവുകള്‍ കണ്ടവള്‍
ആ മലര്‍ക്കാവിലലഞ്ഞു
ആ മലര്‍ക്കാവിലലഞ്ഞു
(ഗംഗയാറൊഴുകുന്ന)

കണ്ണുനീര്‍ പൊയ്കക്കടവിലാപ്പെണ്ണിനെ
കണ്ടിട്ടറിഞ്ഞില്ല ഗന്ധര്‍വ്വന്‍
കാമുകമന്ത്രവും പാടി നടന്നവള്‍
പാതിരാപ്പൈങ്കിളിയായി ഇന്നൊരു
പാതിരാപ്പൈങ്കിളിയായി
(ഗംഗയാറൊഴുകുന്ന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts