മാനത്തെ മച്ചോളം (കുമ്മാട്ടി )
This page was generated on April 29, 2024, 4:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ജി രാധാകൃഷ്ണന്‍ ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കാവാലം നാരായണപ്പണിക്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 10:40:22.
കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി....

മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദംനട്ട്
മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദംനട്ട്
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടി... കുമ്മാട്ടി...
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടി... കുമ്മാട്ടി...
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി....

പൂവിടാംകുന്നിന്റെ തോളത്ത് ഭൂമി കാണാൻവരും കുമ്മാട്ടി
പൂവിടാംകുന്നിന്റെ തോളത്ത് ഭൂമി കാണാൻവരും കുമ്മാട്ടി
പറപറന്നാണോ? പറപറന്നാണോ?
പല്ലക്കിലാണോ? പല്ലക്കിലാണോ?
നടനടന്നാണോ? നടനടന്നാണോ?
ഇരിയിരിന്നാണോ? ഇരിയിരിന്നാണോ?
പറപറന്നാണോ പല്ലക്കിലാണോ
നടനടന്നാണോ ഇരിയിരിന്നാണോ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്?
കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി....

ഒറ്റക്കാതിൽ സൂര്യനെ ഞാത്തി... സൂര്യനെ ഞാത്തി...
മറ്റേ കാതോ വെറുതേ നീട്ടി... വെറുതേ നീട്ടി...
ആയിരമണിയൻ തുറികണ്ണ്... തുറികണ്ണ് തുറികണ്ണ്...
കാടുംമേടും കുത്തിമറിക്കാനാടിവേടക്കോമ്പല്ല്... കോമ്പല്ല് കോമ്പല്ല്...
ആകാശപ്പന്നി നീട്ടിയ കുള്ളിയാന്തേറ്റ... കുള്ളിയാന്തേറ്റ...
പെരുഞ്ചെല്ലൂർക്കാവിലെ കോലംപോലെ
പെരുഞ്ചെല്ലൂർക്കാവിലെ കോലംപോലെ
പേടിപ്പിച്ചോണ്ട്... പേടിപ്പിച്ചോണ്ട്...
പേപറഞ്ഞോണ്ട്... പേപറഞ്ഞോണ്ട്...
നമ്മളുറങ്ങുമ്പം... നമ്മളുറങ്ങുമ്പം...
മുത്തശ്ശിക്കഥയിലെ കുമ്മാട്ടിടെഴുന്നള്ളത്ത്
കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി....

മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദംനട്ട്
മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദംനട്ട്
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടി.. കുമ്മാട്ടി...
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടി... കുമ്മാട്ടി...
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി....
കുമ്മാട്ടി.... കുമ്മാട്ടി....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts