കറുകറെ കാർമുകിൽ (കുമ്മാട്ടി )
This page was generated on April 29, 2024, 7:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ജി രാധാകൃഷ്ണന്‍ ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കാവാലം നാരായണപ്പണിക്കര്‍
രാഗംസാമന്തമലഹരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:37.
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ് [3]

കര്‍ക്കിടകത്തേവരേ തുടം തുടം
കുടം കുടം നീ വാര്‍ത്തേ...
(കറുകറ...)

മാനത്തൊരു മയിലാട്ടം
പീലിത്തിരുമുടിയാട്ടം
ഇളകുന്നൂ നിറയുന്നൂ
ഇടഞ്ഞിടഞ്ഞ-
ങ്ങൊഴിഞ്ഞു നീങ്ങുന്നു
(കറുകറ...)

മനസാകെ നനഞ്ഞല്ലോ
തീകാഞ്ഞു കിടന്നല്ലോ
ഒഴിയുന്നൂ വഴിയുന്നൂ
അടിഞ്ഞു ഞങ്ങള്‍
തളര്‍ന്നുറങ്ങുന്നു
(കറുകറ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts