വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:41.
ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍ യാഗം കഴിഞ്ഞ മനസ്സാക്ഷികള്‍ ബന്ധങ്ങള്‍ തന് ബലിപീഠങ്ങളില്‍ ആഹുതി ചെയ്ത ശരീരങ്ങള്‍ (ഹോമം) അനുഭൂതികളുടെ കറുകത്തളിരുകള് അഗ്നിപ്പുരകളിലെരിയുമ്പോള് മനസ്സില്‍ സ്വപ്നം ചമതയൊരുക്കുമ്പോള് (അനുഭൂതി) തിരയുവതാരേ.. ആരേ.. മൂകം നിറമിഴിയിതളുകളേ (ഹോമം) മനശാന്തികളുടെ തുളസിക്കതിരുകള്‍ മന്ത്രപ്പുരകളിലെരിയുമ്പോള് മനസ്സില്‍ മോഹം കുരുതി കൊടുക്കുമ്പോള്‍ തേടുവതെന്തേ.. വീണ്ടും.. വീണ്ടും.. ഒരു പിടി ഓര്‍മ്മകളേ (ഹോമം) ഹോമം.. ഹോമം.. ഹോമം.. ഹോമം.. |