ഗീതം സംഗീതം (വാര്‍ഡ് നമ്പര്‍ 7 )
This page was generated on April 27, 2024, 4:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:42.
ഗീതം സംഗീതം മുളങ്കാടിന്റെ ഹൃദയസംഗീതം
ഇതിലെ ഇതിലെ ഒഴുകീ ഇളമാനേ നിന്നെ തേടി
(ഗീതം സംഗീതം....)
ഗീതം സംഗീതം......

കാറ്റിലലയുന്ന കസ്തൂരിഗന്ധം
കടമിഴിക്കോണിലെ സ്വപ്നം
കറുകനാമ്പിന്‍ കാതില്‍ ചൊല്ലും
കരളിലെ ഉന്മാദരഹസ്യം
ഞാനറിയുന്നു മാനേ...നിന്റെ
മൌനമെന്‍ ലഹരിയല്ലേ...
മാനേ പിടമാനേ പിടമാനേ...
മാനേ....

ഗീതം സംഗീതം മുളങ്കാടിന്റെ ഹൃദയസംഗീതം
ഇതിലെ ഇതിലെ ഒഴുകീ ഇളമാനേ നിന്നെ തേടി
ഗീതം സംഗീതം......

കാളിദാസന്റെ യക്ഷന്റെ മോഹം
കാളിന്ദിക്കരയിലെ കദനം
തമസ പാടിയ താപസകാവ്യം
സതിയുടെ തീരാത്ത ശോകം
നീയറിയില്ലേ മാനേ..നിന്റെ
ഗാനമെന്‍ ലഹരിയല്ലേ...
മാനേ പിടമാനേ പിടമാനേ...
മാനേ....

ഗീതം സംഗീതം മുളങ്കാടിന്റെ ഹൃദയസംഗീതം
ഇതിലെ ഇതിലെ ഒഴുകീ ഇളമാനേ നിന്നെ തേടി
ഗീതം സംഗീതം......


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts