വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | ഏറ്റുമാനൂര്‍ ശ്രീകുമാര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | മോഹനം |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:46.
ആ....ആ.... ആരാമദേവതമാരേ അസുലഭ സുരഭില വസന്തമായിരം അണിയിച്ചൊരുക്കിയില്ലേ ഇതുവരെ അണിയിച്ചൊരുക്കിയില്ലേ ഞാനും എൻ നാഥനും... ഞാനും എൻ നാഥനും മധുവിധുനാളിൽ വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ.... (ആരാമദേവതമാരേ...) വർണ്ണമഹോൽസവ വീഥിയൊരുക്കി മാനം നില്ക്കുന്നു നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു (വർണ്ണമഹോൽസവ....) ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ....) സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു (സ്വർഗ്ഗമനോഹര.....) ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ...) |