വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:57.
പണ്ടൊരിക്കൽ ആറ്റുവക്കിൽ, പന്തലിച്ച മാഞ്ചുവട്ടിൽ കൊച്ചു കൊച്ചു കൊമ്പുകൾ കൊണ്ടൊരു കൊട്ടാരം കെട്ടി - നമ്മൾ കൊട്ടാരം കെട്ടി (പണ്ടൊരിക്കൽ) രാജാവായ് നീയിരുന്നു റാണിയായ് ഞാനിരുന്നു കാണാക്കിനാക്കൾ കണ്ടതോർമ്മയുണ്ടോ (രാജാവായ്....ഭവാനോർമ്മയുണ്ടോ) തൊട്ടടുത്ത മാവിൽ നിന്നും കട്ടെടുത്ത മാമ്പഴങ്ങൾ കാട്ടുകിളി കാഴ്ചവെച്ചതോർമ്മയുണ്ടോ (തൊട്ടടുത്ത...ഭവാനോർമ്മയുണ്ടോ) പച്ചമണൽ പായസമായ് അത്തിയില പർപ്പടമായ് അത്താഴം ഞാൻ വിളമ്പിയതോർമ്മയുണ്ടോ (പച്ചമണൽ....ഭവാനോർമ്മയുണ്ടോ) കാലം പറന്നുപോയ്, കൗമാരം വന്ന കാലം കല്യാണം സ്വപ്നം കണ്ടതോർമ്മയുണ്ടോ? (കാലം പറന്നു....ഭവാനോർമ്മയുണ്ടോ) |