മാന്‍ മാന്‍ മാന്‍ നല്ല (ആവേശം )
This page was generated on April 23, 2024, 4:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ് ജാനകി ,കെ പി ഉമ്മർ ,തങ്കം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,കെ പി ഉമ്മർ
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 03:31:48.
�മാന്‍ മാന്‍ മാന്‍ നല്ല കലമാന്‍
കാട്ടിലെമാന്‍ പിന്നെ കടമാന്‍ എന്റെ
കടംകഥയ്ക്കുടനടി മറുപടി പറയുന്ന
വീട്ടിലെ മാന്‍ ഏതൊരുമാന്‍?
1-2-3-4-....
ജെന്റില്‍മാന്‍....
യു ഗോ മാന്‍...
ബുദ്ധിമാന്‍....
വെരി ഗുഡ്....

കടലിന്റെ നടുവില്‍ കനകം പൂത്തിറങ്ങി
കരയായിക്കിടക്കുന്നതേതൊരുമാന്‍
ആന്‍ഡമാന്‍..... ഒമാന്‍...

പടിവാതില്‍നടയില്‍ വിവരങ്ങള്‍ തരുവാന്‍
പതിവായി വരുന്നമാന്‍ ഏതൊരുമാന്‍
യെജമാന്‍...
നോ മാന്‍..... പോസ്റ്റ്മാന്‍..ഓകെ
കടല്‍ചാടിക്കടന്നമാന്‍ ഹനുമാന്‍
പെരുമാളായിരുന്നമാന്‍ ചേരമാന്‍
മാന്‍ മാന്‍ മാന്‍........

മീന്‍ മീന്‍ മീന്‍ നല്ല കരിമീന്‍
കടലിലെ മീന്‍ പിന്നെ ചെമ്മീന്‍ എന്നും
വെളുക്കുമ്പോള്‍ തുടക്കത്തില്‍ കിഴക്കുവന്നുദിക്കുന്ന
സമയമാം മീന്‍ ഏതൊരു മീന്‍?
1-2-3-4
പൂമീന്‍... വാട്ട് ഡുയു മീന്‍.. പെരുമീന്‍.. കറക്റ്റ്

വെള്ളക്കാരനെക്കൊണ്ട് പള്ളിത്തേരെടുപ്പിച്ച
ഭള്ളുള്ളില്‍ നിറഞ്ഞമീന്‍ ഏതൊരു മീന്‍
ഹോചിമീന്‍... അല്ല.... ഇദി അമീന്‍
കോടതികൊടുക്കുന്ന വാറണ്ടും പിടിച്ചുംകൊണ്ടോടി നടക്കുന്ന-
തേതൊരു മീന്‍?
ജാമീന്‍.... ആമീന്‍
മാനത്തുന്നുതിരും മീന്‍ കൊള്ളിമീന്‍
മരുന്നായികഴിക്കും മീന്‍ വൈറ്റമീന്‍
മീന്‍ മീന്‍ മീന്‍.........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts