ജീവിതം ഒരു ഗാനം (ജീവിതം ഒരു ഗാനം )
This page was generated on April 23, 2025, 8:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:55.
ജീ‍വിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാ‍നം....
ജീ‍വിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാ‍നം....
ആരോഹണങ്ങള്‍....... അവരോഹണങ്ങള്‍.......
ആരോഹണങ്ങള്‍ അവരോഹണങ്ങള്‍
ആയിരമായിരം ഭാവലയങ്ങള്‍...
ജീ‍വിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാ‍നം....

ഏഴല്ലെഴുന്നൂറല്ലേഴായിരമല്ലാ എത്രയോലക്ഷം സ്വരങ്ങള്‍....
ഏഴല്ലെഴുന്നൂറല്ലേഴായിരമല്ലാ എത്രയോലക്ഷം സ്വരങ്ങള്‍....
എത്രയോ ശ്രുതികള്‍ എന്തെന്തു താ‍ളങ്ങള്‍
രാഗം താനം പല്ലവികള്‍....
രാഗം താനം പല്ലവികള്‍...

ജീ‍വിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാ‍നം....

മീട്ടിത്തളര്‍ന്നാലും തകരാത്ത വീണയെ കാലമെന്നല്ലോ വിളിച്ചു...
മീട്ടിത്തളര്‍ന്നാലും തകരാത്ത വീണയെ കാലമെന്നല്ലോ വിളിച്ചു...
അതിലെ തന്ത്രികള്‍ അജ്ഞാതമാന്ത്രികര്‍..
അന്ത്യം ആദിയായ് മാറ്റുന്നവര്‍....
അന്ത്യം ആദിയായ് മാറ്റുന്നവര്‍....

ജീ‍വിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാ‍നം....
ആരോഹണങ്ങള്‍....... അവരോഹണങ്ങള്‍.......
ആരോഹണങ്ങള്‍ അവരോഹണങ്ങള്‍
ആയിരമായിരം ഭാവലയങ്ങള്‍...
ജീ‍വിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാ‍നം....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts