വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,അമ്പിളി രാജശേഖരൻ ,ലീന പത്മനാഭൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാലൻ കെ നായർ ,പ്രേം നസീര്‍ ,റീന എം ജോൺ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:59.
വിജയം വിജയം സഖാക്കളേ വിജയ വിളംബര കാഹളം (വിജയം വിജയം....) - 2 ലല ലാല ലാല ലാല ലലലാ ചാട്ടവാറുകൾക്കെതിരെ ചാണക്യതന്ത്രത്തിനെതിരെ വീറോടെ പൊരുതി ജയിച്ചു വർഗ്ഗവീര്യം നമ്മെ നയിച്ചു (ചാട്ടവാറുകൾക്കെതിരെ....) ചോരയും ജീവനും നല്കി നേടിയ ജന്മാവകാശം - 2 തേർവാഴ്ച്ചയ്ക്കിരയാക്കില്ല ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ (വിജയം വിജയം....) - 2 അന്ധകാരത്തിനെതിരെ അനീതി ഹസ്തത്തിനെതിരെ അലയടിച്ചലയടിച്ചുയരും അഗ്നിസാഗരം ഞങ്ങൾ (അന്ധകാരത്തിനെതിരെ....) ഇരമ്പിമറിയും തിരയിൽ ഇരുൾ തുരുത്തുകളലിയട്ടേ ഇടറിയ മാനം തെളിയട്ടേ ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 2 ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 3 (വിജയം വിജയം....) - 2 |