വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:01.
കുന്നിന്മേലേ നീയെനിയ്ക്കു കുടിലൊന്നു കെട്ടി കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍ കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍ കല്യാണ പൂമാല കണ്ണീരില്‍ വാടീട്ടും കണ്ടില്ല പണ്ടത്തേ കളിത്തോഴനേ - ഞാന്‍ കണ്ടില്ല പണ്ടത്തേ കളിത്തോഴനേ ( കുന്നിന്മേലേ ) പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞു മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞു കരളിലെ കരിമൊട്ടു വിരിയാതെ കരിഞ്ഞു കാലത്തിന് കൊടുംകാറ്റില്‍ സ്വപ്നങ്ങള്‍ പറന്നു. ( കുന്നിന്മേലേ ) കാട്ടുതീ വിഴുങ്ങുന്ന ശോകത്തിന് കാട്ടില്‍ വേട്ടക്കാര്‍ കുടുക്കിയ കതിര്കാണാക്കിളിയേ കൂട്ടിലെ പൊന്‍ കുഞ്ഞിനു പുതു ജീവന് നല്കാന് പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ ( കുന്നിന്മേലേ ) |