നീരാഴിയും പൂമാനവും (ഇഷ്ട പ്രാണേശ്വരി )
This page was generated on April 26, 2024, 11:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,ശോഭ (ബേബി ശോഭ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:02.
 

നീരാഴിയും പൂമാനവും നിറസന്ധ്യയിൽ പുണരും വേളയിൽ
നിറയുമുന്മാദമേ വാ
ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..


കരയിൽ ഓളങ്ങൾ കവിതയെഴുതുമ്പോഴും
കാറ്റിൽ പകരും ശ്രുതിയിലതിലെ കിളികൽ പാടുമ്പൊഴും
മനസ്സേ ആ നല്ല ഗാനാമൃതം
നുകരൂ ശൃംഗാര പഞ്ചാമൃതം
ലഹരി നുരയിൽ നീ പ്രണയദേവാമ്രുതം
ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..


രജതകിരണങ്ങൾ കടലിൽ നുരയാകെ
രവി തലോടും തിരകൾ പുളയും രതിവിനോദങ്ങളിൽ
കുളിരേ തൂമഞ്ഞു തൂകാൻ വരൂ
നിഴലേ നീ വന്നു മൂടിത്തരൂ
മദനരസമേളം മിഥുനകേളീലയം
(നീരാഴിയും..)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts