വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:07.
മധുമഴ പെയ്യുന്നൂ, മൗനം മണിരവമാകുന്നൂ ഉള്ളിന് ഇഴകളില്‍ നിന് കൈകള്‍ എന്നില്‍ പതിയവേ നിന് വിരലിന് കുളിരാല്‍ അകമലരില്‍ സ്വരകണികള്‍ ഉതിരവേ... (മധുമഴ) മനസ്സില്‍ പുതുപുളകമണിഞ്ഞു നവമുകുളമുണര്‍ന്നൂ.... ഒരു ചിരിതന്‍ വീചിയിലൊഴുകുമ്പോള്‍ എന്‍ മനസ്സില്‍ പുതുപുളകമണിഞ്ഞു നവമുകുളമുണര്‍ന്നൂ.... ഒരു ചിരിതന്‍ വീചിയിലൊഴുകുമ്പോള്‍ എന്നില്‍ ഏതോ രാഗം നീ പകരുമ്പോള്‍ - 2 നീയായെന്‍ ആരോമല്‍ വാസന്തം - വാസന്തം നീയായെന്‍ ആത്മാവിന് സംഗീതം - സംഗീതം (മധുമഴ) അലിഞ്ഞു മധുരിമയിലലിഞ്ഞു ഒരു കനവിലുയര്‍ന്നൂ... ഇരു ഹൃദയമൊന്നായ് മാറുമ്പോള്‍ ഞാന്‍ അലിഞ്ഞു മധുരിമയിലലിഞ്ഞു ഒരു കനവിലുയര്‍ന്നൂ... ഇരു ഹൃദയമൊന്നായ് മാറുമ്പോള്‍ എന്നില്‍ വിണ്ണിന് വര്‍ണ്ണം നീ തൂകുമ്പോള്‍ - 2 എന്‍ മോഹം ഒന്നൊന്നായ് വിടരുന്നൂ - വിടരുന്നൂ എന്‍ ജീവന് സായൂജ്യം നുകരുന്നൂ - നുകരുന്നൂ (മധുമഴ) |