ചലനം ജ്വലനം (അയ്യര്‍ ദി ഗ്രേറ്റ്‌)
This page was generated on April 27, 2024, 1:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2023 03:52:38.

ആ..ആ..ആ..ആ...

ചലനം ജ്വലനം ഋതുവിന്‍ നടനം ശിലയിൽ ഇലയില്‍ ചിതറും സലിലം
കാറ്റിന്റെ ഓളങ്ങളില്‍ അമൃതിന്‍ കണികള്‍ അരുളും ഗഗനം
കരളില്‍ ഇളകും കടലിന്‍ നിനകം
അജ്ഞാത വര്‍ണ്ണങ്ങളില്‍ അനുഭൂതിയാകുന്നു ഞാൻ

എങ്ങനെ നീയിന്നെന്‍ മൗനവിപഞ്ചിയിൽ ആയിരം വിരലാല്‍ ശ്രുതി മീട്ടി (എങ്ങനെ നീയിന്നെന്‍..)
എങ്ങനെ നീയെന്റെ ആത്മദലങ്ങളില്‍ ആയിരം ചൊടിയാല്‍ തേന്‍ തൂകി
കളഹംസങ്ങള്‍ പൂകും പുളിനം പുതുമഴയൊന്നില്‍ ഉതിരും ഗന്ധം
നദിയോലുന്ന കനവിന്‍ നടയില്‍ നവകോലങ്ങള്‍ എഴുതും നേരം (ചലനം ജ്വലനം...)

മണിമന്ത്രമൊഴിയാന്‍ ദര്‍ശനമേകിയ പൈങ്കിളി മഞ്ജിമ തൂകുമ്പോള്‍ (മണിമന്ത്രമൊഴിയാൻ..)
നീരദം നീന്തും നീരജ പൊയ്കയില്‍ കാര്‍ത്തിക താരം വിടരുന്നു
അതില്‍ കിരണങ്ങളണിയും മുകുളം ഇതള്‍ ചൂടുന്നു മണ്ണില്‍ ഹൃദയം
വാല്‍ നക്ഷത്രമൊന്നെന്റെ മുന്നില്‍ പാലൊളി ചിന്തി നില്‍കുന്ന നേരം
(ചലനം ജ്വലനം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts