തെക്കന്നം (നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ )
This page was generated on May 1, 2024, 12:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എം ജി ശ്രീകുമാർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,സിദ്ദിഖ് ,കുഞ്ചൻ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:14.

തെക്കന്നം പാറിനടന്നേ വടക്കന്നമൊരൂഞ്ഞാലാണേ
ചേക്കാറാന്‍ വഴിതേടുന്നൊരു തിരുതകൃതിക്കാറ്റ്
കടലലയില്‍ തിരനീട്ടും മലമുകളില്‍ കുളിരൂട്ടും
ആടിക്കാര്‍‌മുകിലിനെയാറ്റും തിരുതകൃതിക്കാറ്റ്
(തെക്കന്നം)

ആലിലത്താളത്തില്‍ ആറ്റുമുളം ചൂളത്തില്‍
ആദിത്യക്കനലൊളിയില്‍ ചെമ്പൊന്നിന്‍ പുറവടിവില്‍
ഏലഏലം - മാമായക്കോലമാക്കി
മേളാങ്കക്കളിവിരുതിന്‍ കടിഞ്ഞാണായ്
മണ്ണില്‍ നീളേ നന്മ വിതയ്ക്കും നാടോടിക്കാറ്റ്
കാറ്റ്... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ്
(തെക്കന്നം)

പുഞ്ചതന്നോരത്ത് പൂവരശിന്‍ താഴത്ത്
ആണാളും പെണ്ണാളും വേര്‍പ്പാറ്റും പകല്‍നടുവില്‍
മെയ് തളര്‍ന്നു - ഈ വേനല്‍ച്ചൂടറിഞ്ഞ്
ഗന്ധര്‍വ്വക്കുരലെരിയും മനമുരുകും
ഗ്രാമക്കുയിലിനെ വീശിയുണര്‍ത്തും നെല്ലോലക്കാറ്റ്
കാറ്റ്.... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ്
(തെക്കന്നം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts