പാതിമെയ്‌ മറഞ്ഞതെന്തേ (പാവം പാവം രാജകുമാരന്‍ )
This page was generated on June 15, 2024, 6:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍ശ്രീനിവാസൻ ,സിദ്ദിഖ് ,ജഗദീഷ് ,മണിയൻപിള്ള രാജു ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2013 01:49:59.
 
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ...
രാവിന്‍ നീല കലികയില്‍ ഏകദീപം നീ...

അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതിപോലെ...
എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...

കനകാംബരങ്ങള്‍ പകരുന്നു കൗതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു... 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts