കണ്ടാലഴകുള്ള (കാത്തിരുന്ന നിക്കാഹ് )
This page was generated on March 28, 2024, 4:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:01.Added by devi pillai on July 26,2009




കണ്ടാലഴകുള്ള മണവാട്ടി
കവിളത്തു പൂവൊള്ള മണവാട്ടി
പൂമണിയറയിലെ പുതുമണവാളനു
പുന്നാര മണവാട്ടി....ഹൊയ്‌.... (കണ്ടാൽ)

പനിനീരിൻ പൊയ്കയിൽ മേൽകഴുകി പെണ്ണു
മണമുള്ള തൈലമിട്ടു മുടി ചീകി
മോതിരക്കൈ കൊണ്ടു നാണിച്ചു മുഖം
പൊത്തി മോഹിച്ചു നിൽക്കുന്നതാരെയാണ്‌
പനിനീരിൽ ...ദൂരെയാണ്‌ (കണ്ടാൽ)

മദനപ്പൂങ്കാവിലെ മലരാണ്‌ ഇതു
മനസ്സിനെ മയക്കണ ചിരിയാണ്‌
ആരോരുമറിയാതെ ആദ്യത്തെ രാത്രിയിൽ
മാരനു നൽകുന്ന നിധിയാണ്‌
മദന�.നിധിയാണ്‌ (കണ്ടാൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts