മഞ്ഞണിഞ്ഞ മാമലകള്‍ (കോട്ടയം കുഞ്ഞച്ചന്‍ )
This page was generated on April 28, 2024, 8:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്നസന്റ് ,പ്രതാപചന്ദ്രൻ ,സൈനുദ്ദീന്‍ ,ബാബു ആന്‍റണി ,യദു കൃഷ്ണൻ ,രഞ്ജിനി ,ഉഷ ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:20.
ഓ....
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു..
ഓ.... പാടുന്നു
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു
ഓ..... പാടുന്നു
പൊന്നിലഞ്ഞിക്കാവുകളും പൊന്നാര്യന്‍ പാടങ്ങളും
പൊയ്കകള്‍ മലര്‍വനികളും നിന്നാടുന്നു ഓ...
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു... (2)

ശാന്തിതന്‍ സങ്കീര്‍ത്തനങ്ങള്‍ മൂളുന്നു... കാട്ടുമൈനകള്‍
സുരലോക സൗന്ദര്യം കതിര്‍ വീശുന്നു.. ഇന്നീ നാടിതില്‍
വളരുന്ന ശാന്തിയായ് പടരുന്ന കാന്തിയായ്
അഴകിന്‍റെ ഭാഗമായ് ഉണരുന്ന ഗ്രാമമേ
കാടുകള്‍ മേടുകള്‍ തോടുകള്‍ ഉള്ളൊരു നാടാണ്
ഓ ഹൊയ്യാരേ ഹൊയ്യാ
ഹൊ ഹൊ ഹോ ഹൊയ്യാരേ ഹൊയ്യാ

മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു (2)

നാടിതിൻ സമ്പല്‍സമൃദ്ധി പോറ്റുന്നു നേരായി സോദരര്‍
നാനാമതസ്തരൊന്നായി വാഴുന്നു എങ്ങും മോദമായ്
നിറമെഴും ഐശ്വര്യം പുലരുന്ന വാസനേ
കലയുടെ നിലയമേ കഥകളി ദേശമേ
ഏലവും തേയിലേം ഗ്രാംബൂം വളരുന്ന നാടാണു
ഓ ഹൊയ്യാരേ ഹൊയ്യാ
ഹൊ ഹൊ ഹോ ഹൊയ്യാരേ ഹൊയ്യാ
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു
ഓ... പാടുന്നു
മഞ്ഞണിഞ്ഞ മാമലകള്‍ തെന്നിവരും തേന്‍പുഴകള്‍ പാടുന്നു
ഓ...
പാടുന്നു (4)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts