താനേ പൂവിട്ട മോഹം (സസ്നേഹം )
This page was generated on April 20, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനപി കെ ഗോപി
ഗായകര്‍ജി വേണുഗോപാല്‍
രാഗംആനന്ദഭൈരവി
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,ശോഭന ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2017 08:17:52.

 താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..)
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. )

ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി..(2)
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ.. രാക്കിളി പാടാത്ത യാമങ്ങളില്‍..
ആരോ വന്നെന്‍ കാതില്‍ ചൊല്ലി ... തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട ..)

ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍..
ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു..
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യാത്ത തീരങ്ങളില്‍..
പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി.. (താനേ പൂവിട്ട... )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts