നെന്മേനി വാകപ്പൂങ്കാവില്‍ (കാത്തിരുന്ന നിക്കാഹ് )
This page was generated on April 20, 2024, 1:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:02.Added by devi pillai on July 25,2009




നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു
പൊന്മാൻ പറന്നു വന്നു
താമര പൂത്ത തടാകക്കരയിൽ
തപസ്സിരുന്നു പൊന്മാൻ... തപസ്സിരുന്നു (നെന്മേനി)

നീലക്കൽപ്പടവിങ്കൽ പൊന്മാൻ
ചൂളം കുത്തിയിരുന്നപ്പോൾ
പൊന്നേലസ്സുകളരയിലണിഞ്ഞൊരു
പൂമീനിനെ കണ്ണെറിഞ്ഞു
പൂമീനിനെ കണ്ണെറിഞ്ഞു (നെന്മേനി)

അല്ലിത്തുമ്പികളറിയാതെ
മണിയരയന്നങ്ങളുമറിയാതെ
മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ
മാനത്തു പറന്നു പോയി മാനത്തു പറന്നു പോയി

വിണ്ണിൽ നീലപ്പൊയ്കയിലതിനെ
കൊണ്ടു വളർത്തി പൊന്മാൻ
നൃത്തം വയ്ക്കും പൂമീനതിലൊരു
നക്ഷത്രക്കതിരായി നക്ഷത്രക്കതിരായി (നെന്മേനി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts