വെള്ളിമണി നാദം (ഇവര്‍ )
This page was generated on March 28, 2024, 1:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി മാധുരി ,അമ്പിളി രാജശേഖരൻ ,കാര്‍ത്തികേയന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:27.
 വെള്ളിമണി നാദം ആഹാ
പള്ളി മണി നാദം
വിവാഹവാർത്ത വിളിച്ചുണർത്തും
വിവാഹ സുന്ദര ഗീതം (2)

മന്ത്രകോടിയിൽ മയങ്ങി നിൽക്കും
മണവാട്ടിപ്പെണ്ണെവിടെ
എവിടെ എവിടെ എവിടെ
പത്തരമാറ്റിൻ പൊന്നു കനിഞ്ഞൊരു
മുത്തണി മോതിരമെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)

മധുരം കിള്ളാൻ സമയം വന്നൂ
പുതുമണവാളനെവിടെ
എവിടെ എവിടെ എവിടെ
മുന്തിരിപ്പാത്രം പൊട്ടാറായി
സുന്ദരിയാളവളെവിടെ
എവിടെ എവിടെ എവിടെ (വെള്ളിമണി..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts