തുലാഭാരമല്ലോ ജീവിതം (കൊച്ചു കൊച്ചു തെറ്റുകള്‍ )
This page was generated on April 27, 2024, 8:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,ശുഭ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:27.

തുലാഭാരമല്ലോ ജീവിതം (2)
സുഖദുഃഖഭാവങ്ങൾ പൂചൂടി നില്ക്കും (2)
വനജ്യോത്സ്നയല്ലോ മാനസം
തുലാഭാരമല്ലോ ജീവിതം (2)

ഇളങ്കാറ്റു ലാളിച്ചു ഇളം തുമ്പി പൂജിച്ചു
ഇതൾ വീശിയാടു പൂവേ
നിൻ ജന്മം സാഫല്യം നേടും വേളയിൽ
താരുണ്യം നിൻ മാറിൽ വീണ്ടും തംബുരു ചേർക്കുകയായ്
നാണത്തിൻ സിന്ദൂരം ചുണ്ടിൽ നന്തുണി മീട്ടുകയായ്
(താരുണ്യം....)
ആഹഹാ....ആഹഹാ.....
തുലാഭാരമല്ലോ ജീവിതം (2)

ശരത്ക്കാല മേഘങ്ങൾ മണിത്തൂവൽ വീശും
നിൻ മനസ്സിന്റെ തീരങ്ങളിൽ
ഇന്നേതോ പൂക്കാലം വന്നൂ പിന്നെയും
ഗ്രീഷ്മത്തില്‍ ഹേമന്തം വർണ്ണപ്പീലികൾ ചൂടുകയായ്
സ്വപ്നങ്ങൾക്കുന്മാദം സ്വർണ്ണക്കാത്സരമേകുകയായ്
(ഗ്രീഷ്മത്തില്‍....)
ആഹഹാ....ആഹഹാ.....
(തുലാഭാരമല്ലോ....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts