ചെല്ലം ചെല്ലം (പവിഴമുത്ത് )
This page was generated on April 19, 2024, 3:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ ആർ വിജയ ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:29.

ചെല്ലം ചെല്ലം ചിത്തിരചെല്ലം
ചേലഞ്ചും മേലഞ്ചും പുഞ്ചിരി ചെല്ലം
ഉരിയായി തരിയായി
വളരൂ വളരൂ വളരൂ

അല്ലിയൻ താമരവല്ലം കുളത്തിലെ
ആലോലം താലോലം
കാറ്റിൻ ചാറ്റിൽ പൂ പോലെ ചാഞ്ചാടി
നാട്ടിൻ മാറ്റായ് വീട്ടിൻ വിളക്കായി
അമ്മയ്ക്ക് കുളിരായ് വളരൂ
(ചെല്ലം..)

അമ്മതൻ നീറുള്ള പഞ്ചാരയുമ്മയിൽ
ചുണ്ടത്ത് ചൂരില്ലേ
അക്കം പക്കം ഒറ്റയ്ക്കു നിന്നു നീ
നൃത്തം വെയ്ക്കും കിങ്ങിണിയൊച്ചയിൽ
ആനന്ദത്തിടമ്പായി വളരോ
(ചെല്ലം..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts