ചെപ്പും പന്തും (തീക്കടൽ )
This page was generated on April 29, 2024, 4:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഗുണ സിംഗ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:31.

ചെപ്പും പന്തും മുത്തും പളുങ്കുമായ്
തേനലകള്‍ ഓമനയെ തേടിവരുന്നു
ഈ കായല്‍ക്കരയില്‍
തേനലകള്‍ ഓമനയെ തേടിവരുന്നു
ഈ കായല്‍ക്കരയില്‍

ചെപ്പും പന്തും മുത്തും പളുങ്കുമായ്
ചെപ്പും പന്തും മുത്തും പളുങ്കുമായ്
പൊന്‍മകളെ നിന്‍ പുഞ്ചിരി പോലെ
വെണ്‍നുര ചിന്തും കൊലുസുകളോടെ
കുഞ്ഞലകള്‍ കുരവയുമായ് കൂടെ വരുന്നു
ഈ കായല്‍ക്കരയില്‍ (ചെപ്പും)

കരയില്‍ കളമെഴുതി കവിടികള്‍ വിളയാടാന്‍
തെങ്ങുകള്‍ തലയാട്ടി തണലേകുന്നു
ലാ ..ലാ ...ലാ ലാലാ ...
ഓമനേ പോയ്‌ വരൂ
ഓമനേ പോയ്‌ വരൂ
അണിയം മണിയം കളിയാടൂ
തേനലകള്‍ നിന്നെയിതാ തേടി വരുന്നു
ഈ കായല്‍ക്കരയില്‍

മനസ്സില്‍ ചുരുള്‍ നിവരും മധുരിയ്ക്കും ഓര്‍മ്മകളെ
ഇതുവഴിയിനിയൊരുനാള്‍ വീണ്ടും വരുമോ
ലാ ..ലാ ....ലാ ലാലാലാ .....
മനസ്സില്‍ ചുരുള്‍ നിവരും മധുരിയ്ക്കും ഓര്‍മ്മകളെ
ഇതുവഴിയിനിയൊരുനാള്‍ വീണ്ടും വരുമോ
നിനവിലും കനവിലും നിറമായ്‌ അഴകായ് വിരിയാമോ
കുഞ്ഞലകള്‍ കുരവയുമായ് കൂട്ടിനുപോരും
ഈ കായല്‍ക്കരയില്‍

ചെപ്പും പന്തും മുത്തും പളുങ്കുമായ്
തേനലകള്‍ ഓമനയെ തേടി വരുന്നു
ഈ കായല്‍ക്കരയില്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts