കണ്ണും കണ്ണും തമ്മിൽ (അങ്ങാടി )
This page was generated on April 23, 2024, 5:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2014 03:36:55.

(M)കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം

(F)കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

(F)ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ് (2)
(M)കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
(M)ഇനി ഒരു വനലത മലരണിയും
(F)അതിലൊരു ഹിമകണ മണിയുതിരും

(M)കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ

(F)നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ (2)
(M)സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ
(F)അസുലഭ സുഖലയമനുനിമിഷം
(M)അതിലകമലിയുമൊരിണ ശലഭം

(F)കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
കഥകള്‍ കൈമാറും അനുരാഗമേ
(M)നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
(F)മധുര ദേവാമൃതം
(D)മധുര ദേവാമൃതം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts