കണ്മണി ഒരുവൻ (ദിഗ്‌വിജയം )
This page was generated on April 20, 2024, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരഞ്ജിനി
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:41.
ആ...ആ...
കണ്മണി ഒരുവൻ നിൻ കൈ പിടിക്കും ഇന്നു
കണ്മണി ഒരുവൻ നിൻ കൈ പിടിക്കും
കണ്മണി ഒരുവൻ നിൻ കൈ പിടിക്കും ഇന്നു
കണ്മണി ഒരുവൻ നിൻ കൈ പിടിക്കും

മലരണി മണിക്കതിർ മണ്ഡപത്തിൽ - നിന്റെ
മധുര മധുര സ്വപ്ന മണ്ഡലത്തിൽ(2)
കൽപ്പനാകോടി തൻ പുഷ്പക രഥത്തിൽ
അപ്സര കന്യകയായ്‌
നീ വന്നിറങ്ങുമ്പോൾ വന്നിറങ്ങുമ്പോൾ
വന്നിറങ്ങുമ്പോൾ ആ...ആ...(കണ്മണി)

പിച്ച നടന്നു വീണ ദിനങ്ങൾ തൊട്ടേ നിന്നെ
പിടിച്ചെഴുന്നേൽപ്പിച്ച കരങ്ങളെല്ലാം(2)
ഇനി നിന്നെ വെടിഞ്ഞാലും നര ജന്മ മരുഭൂമിയി -
ലിന്നത്തെ കര ബന്ധം വെടിയരുതെ
വെടിയരുതെ...വെടിയരുതെ... ആ..ആmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts