വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ദര്‍ബാരി കാനഡ |
അഭിനേതാക്കള്‍ | ജോസ് ,എസ് അംബിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 31 2023 13:21:33.
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ (ഉല്ലാസ) വാ മലയജസുരഭില പുളകിത നിമിഷമിതേ നീ താ മനസിജ മധുകണം അനുപമ രസലതികേ (2) മധുവാദിനീ മതിമോഹിനീ ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി വാ വാ വാ വാ സഖീ വാ (ഉല്ലാസ) നീ അസുലഭ മധുമയ നവ മൃദു കുസുമദളം ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം (2) സുരവാഹിനീ സുഖദായിനീ ആരോരും ചൂടാത്ത പൂവേന്തി വാ പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ നിന്‍ നീള്‍മിഴി വിണ്‍താരമായ് വാ വാ വാ വാ സഖീ വാ (ഉല്ലാസ) |