ഇലവംഗപ്പൂവുകള്‍ (ഭക്ത ഹനുമാന്‍ )
This page was generated on April 28, 2024, 4:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:49.
ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ...
ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു...
(ഇലവങ്കപ്പൂവുകള്‍.....)
ഇന്ദീവരത്തിന്‍ ഇതളുകള്‍ നനഞ്ഞതു
നിന്‍ നയനം കണ്ടു നാണം കൊണ്ടോ..
സഖീ.....നിന്‍ നയനം കണ്ടു നാണം കൊണ്ടോ
ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ...
ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു...

മാധവ മധുരിമ അധരങ്ങളില്‍ ചൂടി
വൈദേഹി വന്നതിനാലോ...
(മാധവ മധുരിമ.....)
പൂവിനെ മാരന്റെ തൂണീരമാക്കും
ദേവനെ കണ്ടതിനാലോ..
ആപാദചൂഢം ചിരികൊണ്ടു മൂടി
അണിഞ്ഞൊരുങ്ങീ പഞ്ചവടി....

ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ...
ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു...

സാഗരനീലിമ ചാലിച്ചു മെഴുകിയ
തിരുമെയ് ഉണരുന്ന നേരം.....
(സാഗരനീലിമ.....)
മരവുരി ചുറ്റിയ മാകന്ദമേ നിന്‍
മടിയില്‍ തുടിക്കുന്ന നേരം
ആശ്രമം പോലും അരമനയാകും
അനവദ്യമോഹനം ഈ വനം...

ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ...
ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു...
ഇന്ദീവരത്തിന്‍ ഇതളുകള്‍ നനഞ്ഞതു
നിന്‍ നയനം കണ്ടു നാണം കൊണ്ടോ..
സഖീ.....നിന്‍ നയനം കണ്ടു നാണം കൊണ്ടോ.... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts