മുത്തിനു വേണ്ടി മുങ്ങാംകുഴി (സ്വത്ത് )
This page was generated on May 18, 2024, 8:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2022 03:18:42.


മുത്തിനു വേണ്ടി മുങ്ങാംകുഴി
മുക്കിളിയിട്ടു ഞാന്‍
ചിപ്പിയില്‍ നിന്നും ഉണര്‍ന്ന നിന്‍
പുഞ്ചിരി കണ്ടു ഞാന്‍...
(മുത്തിനു വേണ്ടി )

ഓളമിടും ചോലകളില്‍ ഓടമുളം കാടുകളില്‍
ലോല ലോലം വീശി നടന്നു ഞാന്‍
ആരോമല്‍ കല്പ്പനയാല്‍ നീ വളരുമ്പോള്‍
അഴകിലെഴും ആഴം ഞാന്‍ അറിഞ്ഞേന്‍
അറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍
(മുത്തിനു വേണ്ടി)

ചഞ്ചലതാ മഞ്ജിമയായ് ചാരുലതാ ശീലവുമായ് (2)
ചാരി നൃത്തമാടിയലഞ്ഞു നീ
നിന്നുള്ളില്‍ തേനറയില്‍ പ്രേമമുറന്നു
കരകവിയും കനിവിൽ അലിഞ്ഞേന്‍
അലിഞ്ഞേന്‍ അലിഞ്ഞേന്‍ അലിഞ്ഞേന്‍
(മുത്തിനു വേണ്ടി)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts