മനോരഥമെന്നൊരു (ശകുന്തള )
This page was generated on April 19, 2024, 10:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല ,കോറസ്‌
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍കെ ആർ വിജയ ,പ്രേമ ,റാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:05.മനോരഥമെന്നൊരു രഥമുണ്ടോ
അറിഞ്ഞൂടാ...
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...
മനോരഥമെന്നൊരു രഥമുണ്ടോ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ...

സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍
സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ?
ആ..ആ..ആ
സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍
സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ?
കമലപ്പൂങ്കണ്മുനകള്‍ കാട്ടി - അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ?
അവന്‍ കന്യകമാരെ വന്നു മയക്കാറുണ്ടോ?
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ

മനോരഥമെന്നൊരു രഥമുണ്ടോ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ...

മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവൻ
ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ?
ആ..ആ..ആ
മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവന്‍
ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ ?
തങ്കക്കൈനഖങ്ങളാല്‍ മാറില്‍ - അവന്‍
ശൃംഗാരകവിതകള്‍ കുറിക്കാറുണ്ടോ ?
അവന്‍ ശൃംഗാരകവിതകൾ കുറിക്കാറുണ്ടോ ?
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ
(...മനോരഥമെന്നൊരു.. )  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts