വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ ആർ വിജയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:05.
ഓ ...കന്യകേ ... സ്വര്‍ണ്ണത്താമരയിതളിലുറങ്ങും കണ്വ തപോവന കന്യകേ ആരുടെ അനുരാഗ മല്ലിക നീ ആരുടെ സ്വയംവര കന്യക നീ (സ്വര്‍ണ്ണ) ചൂടാത്ത നവരത്ന മണി പോലെ ചുംബനമറിയാത്ത പൂ പോലെ (ചൂടാത്ത) നുള്ളാത്ത തളിര് പോലെ മീട്ടാത്ത ശ്രുതി പോലെ നുകരാത്ത മധു പോലെ - നിന്നു നീ നുകരാത്ത മധു പോലെ (സ്വര്‍ണ്ണത്താമര) കാലില്‍ ദര്‍ഭമുന കൊണ്ടിട്ടോ മാറില്‍ പുഷ്പശരം കൊണ്ടിട്ടോ (കാലില്‍) അല്ലിപ്പൂന്തണലില്‍ നാണിച്ചു നിന്നു നീ അരയന്നപ്പിട പോലെ - നിന്നു നീ അരയന്നപ്പിട പോലെ (സ്വര്‍ണ്ണത്താമര ) |