ഒരു ഗാനം അതിൽ അഴകിടുമൊരു (ശിശിരത്തിൽ ഒരു വസന്തം)
This page was generated on April 26, 2024, 5:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2016 15:28:37.

ഒരു ഗാനം....അതിലഴകിടുമൊരു രൂപം...
അകതാരില്‍ സുഖതരളിതമൊരു ഭാവം...
ദേവീ നിന്‍ ശാലീനഭാവം...
ഞാന്‍ കാണും സ്വപ്നത്തിന്‍ തീരത്തിലെല്ലാം
നിന്‍ ലാസ്യകേളീപദം...... (ഒരു ഗാനം.....)

സുരഭീനദിപോല്‍ തവനിനവൊഴുകീ...
വിരലിന്‍ ലയമായ് സ്വരസുധ തഴുകി....(സുരഭിനദിപോല്‍....)
നീ വന്നു പുല്‍കും എന്‍ തന്ത്രി തോറും
നീ വന്നു പുല്‍കും എന്‍ തന്ത്രി തോറും...
താരുണ്യദാഹത്തിനാരോഹണം...(ഒരു ഗാനം.....)

മദനക്കൊടിപോല്‍ കുറുനിരയിളകും....
കവിതാസഖിയായ് കരിമിഴി വിടരും....(മദനക്കൊടിപോല്‍....)
ഈ വേദിയില്‍ നിന്‍ ദിവ്യാനുരാഗം...
ഈ വേദിയില്‍ നിന്‍ ദിവ്യാനുരാഗം...
ചൈതന്യമേകുന്നൊരാലാപനം.....

ഒരു ഗാനം....അതിലഴകിടുമൊരു രൂപം...
അകതാരില്‍ സുഖതരളിതമൊരു ഭാവം...
ദേവീ നിന്‍ ശാലീനഭാവം...
ഞാന്‍ കാണും സ്വപ്നത്തിന്‍ തീരത്തിലെല്ലാം
നിന്‍ ലാസ്യകേളീപദം......

ഉംഹും...ഉംഹും...ഉംഹും...ഉംഹും...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts