പ്രിയതമാ (ശകുന്തള )
This page was generated on May 28, 2024, 2:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംബിലഹരി
അഭിനേതാക്കള്‍കെ ആർ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:05.പ്രിയതമാ.....പ്രിയതമാ.....
പ്രണയ ലേഖനം എങ്ങിനെ എഴുതണം
മുനികുമാരികയല്ലേ .......

പ്രിയതമാ പ്രിയതമാ
പ്രണയ ലേഖനം എങ്ങിനെ എഴുതണം
മുനികുമാരികയല്ലേ - ഞാനൊരു
മുനികുമാരികയല്ലേ (പ്രിയതമാ)

ചമത മുറിക്കും കൈവിരലുകളാല്‍
ഹൃദയതംബുരു എങ്ങിനെ മീട്ടും?
പ്രണവം ചൊല്ലും ചുണ്ടുകളാല്‍ ഞാന്‍
പ്രേമകാകളിയെങ്ങിനെ പാടും
നാഥാ ...നാഥാ ...നീയെവിടെ ...
(പ്രിയതമാ)

മരവുരി മൂടും മാറിടമാകെ
മദനന്‍ അമ്പുകളെന്തിനു തൂകി ?
പുളകം ചൂടും പൂവുടലോടെ
പ്രേമലോലുപന്‍ എന്നിനി വരുമോ ?
നാഥാ ...നാഥാ ...നീയെവിടെ
(പ്രിയതമാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts