വിളിക്കാതിരുന്നാലും (ഇഷ്ടമാണു പക്ഷേ )
This page was generated on March 29, 2024, 8:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനആലപ്പുഴ രാജശേഖരന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,പി മാധുരി
രാഗംരാഗമാലിക
അഭിനേതാക്കള്‍രതീഷ് ,വേണു നാഗവള്ളി ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:56.
വിളിക്കാതിരുന്നാലും വിരുന്നിനെത്തും
വിഷുപ്പക്ഷിയല്ലോ മോഹം
കരയാതിരുന്നാലും കണ്ണീറനാക്കും
കടംകഥയല്ലോ മോഹം
(വിളിക്കാതിരുന്നാലും....)

അരയാലിലകൾ കീർത്തനം ചൊല്ലും
അമ്പലത്തിരുമുറ്റത്ത്
അരളിപ്പൂമാല നിൻ കഴുത്തിലണിഞ്ഞപ്പോൾ
അറിയാതെ പോലും പിണങ്ങിയില്ല
പരിഭവമൊന്നും പറഞ്ഞില്ല
ഇന്നും നിനക്കെന്നെ ഇഷ്ടമല്ലേ?
എന്നും നിനക്കെന്നെ ഇഷ്ടമല്ലേ?
ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ പക്ഷേ...

ഏകാന്തരാവിൽ ഇണയെ തേടും
ചക്രവാകപ്പക്ഷിപോലെ
നിന്നിലെ സ്നേഹാർദ്രസുരഭീസുമങ്ങൾ
എന്നിൽ ചൊരിയുവാൻ കൊതിച്ചിരുന്നു
നിശബ്ദ തപ്‌തനായ്‌ കേണിരുന്നു
ഇന്നും നിനക്കെന്നെ ഇഷ്ടമല്ലേ?
എന്നും നിനക്കെന്നെ ഇഷ്ടമല്ലേ?
ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ പക്ഷേ...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts