തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (പപ്പു )
This page was generated on May 7, 2024, 11:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകെ ജെ ജോയ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി സുശീല ,പട്ടം സദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സീമ ,പ്രതാപചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2023 15:57:24.
തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ
തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും
പൊന്നിന്‍ പൂക്കുലകള്‍ ആ...
തേന്‍കുടം ചൂടുന്ന ഫലം ചൊല്ലി വാ

ആഹാഹാഹാ... ആഹാഹാഹാ....
ആ...ഹാഹാഹാ....


പന്തല്‍ കെട്ടി ....കെട്ടി
കിന്നരി തൂക്കി.... തൂക്കി
കല്യാണമേളങ്ങള്‍ കൊണ്ടാടുമ്പോള്‍ (പന്തൽ കെട്ടി...)
ഉള്ളിലൊരുങ്ങും മോഹശതങ്ങള്‍
മംഗളവാദ്യം മീട്ടീടുമ്പോൾ (ഉള്ളിലൊരുങ്ങും...) ‍
ഇലത്തളിര്‍ത്താളില്‍ നീ കുറി കൊണ്ടു വാ
ആ.......
ഇലത്തളിര്‍ത്താളില്‍ നീ കുറി കൊണ്ടു വാ

തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും
പൊന്നിന്‍ പൂക്കുലകള്‍ ആ...
തേന്‍കുടം ചൂടുന്ന ഫലം ചൊല്ലി വാ

പൂക്കള്‍ വിതറി... വിതറി
പനിനീര്‍ വീശി... വീശി
പൊന്‍തൂവല്‍ പൂമഞ്ചം നീര്‍ത്തീടുമ്പോള്‍ (പൂക്കൾ വിതറി...)
സുന്ദരരൂപന്‍ മെല്ലെ വരുമ്പോള്‍ മന്മഥഗാനം പാടീടുമ്പോള്‍ - 2
മണിക്കുളിര്‍ ചുണ്ടില്‍ നീ പഴം കൊണ്ടു വാ
ആ.....
മണിക്കുളിര്‍ ചുണ്ടില്‍ നീ പഴം കൊണ്ടു വാ


തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും
പൊന്നിന്‍ പൂക്കുലകള്‍ ആ...
തേന്‍കുടം ചൂടുന്ന ഫലം ചൊല്ലി വാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts