ഒരേ പാതയിൽ (വൈകി വന്ന വസന്തം )
This page was generated on May 7, 2024, 7:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് അംബിക ,രഘുരാജ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:59.

ഒരേ പാതയിൽ ഒരേ നിഴലുപോൽ (2)
ഒരുമയാർന്നു പാടി നീങ്ങിടും നാം
(ഒരേ പാതയിൽ...)

ഈ മധുര സായാഹ്നം ഈ സൗഹൃദ സംഗീതം
ഇനിയെന്നും ഇനിയെന്നും ഓർമ്മിക്കും നാം
പുതിയൊരു സ്നേഹ ബന്ധനം ഹാ....
അറിയും മലരും മണ്ണും വിണ്ണും
ഓരോ പൂവിലും ഓരോ തളിരിലും
തിരയുമിന്നു നവഭാവന നാം
(ഒരേ പാതയിൽ...)

ഈ സരിതാസന്ദേശം ഈ കരതൻ ആവേശം
അതിൽ നിന്നും ഉണരുന്നു പുതുനാമ്പുകൾ
ഇതിലൊരു തിരയുണരുമ്പോൾ ഹാ..
ഇനിയും തെളിയും നമ്മുടെ ഹൃദയം
കാലം നീങ്ങുമീ ഗാനം മാഞ്ഞിടാ
പിരിയുകില്ല പ്രിയസോദരീ നാം
(ഒരേ പാതയിൽ...)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts