താളം (ഇവള്‍ ഈ വഴി ഇതുവരെ )
This page was generated on April 25, 2024, 3:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:00.
 
താളം താളം താളം അതു ജീവപ്രപഞ്ചത്തിന്‍ ഭ്രമണമേളം (2)
നിറം മാറും മനസ്സിന്‍റെ മറിമായം (2)
അതു നിരന്തരപരിണാമ ചലന ചക്രം
താളം താളം താളം

മനസ്സിലെ താളത്തിന്‍ പാളം തെറ്റുമ്പോള്‍ മനുഷ്യനു ഭ്രാന്തു പിടിയ്ക്കുന്നു (2)
ലളിതം രൂക്ഷം ദയനീയം ചിലപ്പോള്‍
കരുണം വിഷാദം ഭയാനകം (2)

താളം താളം താളം അതു ജീവപ്രപഞ്ചത്തിന്‍ ഭ്രമണമേളം
താളം താളം താളം

പുഴകള്‍ കടലില്‍ ചേര്‍ന്നലിയുന്നു മുകിലിനു ചക്രവാളം പുണരുന്നു (2)
എങ്ങോ പിറന്നവര്‍ എവിടുന്നോ വന്നവര്‍
ഹൃദയങ്ങള്‍ കൈമാറി അടുക്കുന്നു (2)

താളം താളം താളം അതു ജീവപ്രപഞ്ചത്തിന്‍ ഭ്രമണമേളം
താളം താളം താളം

ശാപവിമോചന തപസ്സിലല്ലോ
ആയിരം അഹല്യാ രത്നങ്ങള്‍ (2)
കാരുണ്യം യാചിച്ചും സ്നേഹം ദാഹിച്ചും
കേഴുന്നു വേഴാമ്പല്‍ കൂട്ടങ്ങള്‍ ഇവിടെ കേഴുന്നു വേഴാമ്പല്‍ കൂട്ടങ്ങള്‍

താളം താളം താളം അതു ജീവപ്രപഞ്ചത്തിന്‍ ഭ്രമണമേളം
നിറം മാറും മനസ്സിന്‍റെ മറിമായം (2)
അതു നിരന്തരപരിണാമ ചലന ചക്രം
താളം താളം താളം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts