രാജാവു നാടു നീങ്ങി (സത്യം )
This page was generated on April 27, 2024, 12:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2020 14:21:29.

രാജാവു നാടു നീങ്ങി പ്രജകൾ
രാജഭാരം ഏറ്റു വാങ്ങി
കൊടിയടയാളങ്ങൾ മാറി
നാട്ടിൽ ജനകീയഭരണമായി രാമാ
(രാജാവു....)

കോട്ടകൊത്തളങ്ങളും കോവിലകങ്ങളും
കോടതി കച്ചേരിപ്പുരകളാ‍യി
അരമനയ്ക്കുള്ളിലെ അന്തഃപുരം പോലും
ആതുരശുശ്രൂഷാകേന്ദ്രമായീ
ആറാട്ടുമുണ്ടനും ഹേ പാറാവുകാരനും ഹോ
ആറാട്ടുമുണ്ടനും പാറാവുകാരനും
ആട്ടക്കളങ്ങളിൽ താരമായ് രാമാ..
(രാജാവു....)

ആയുധപ്പുരകളും പണ്ടകശാലയും
ആദ്യത്തെ സർവ്വാണി സത്രമായി
ചാവേറും കാലാളും പീരങ്കിയും പോയി
കൂലിപ്പട്ടാളത്തിൽ പേരെഴുതി
ആലവട്ടങ്ങളും ഹേ വെഞ്ചാമരങ്ങളും ഹോ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആക്കിരി ചന്തയിൽ ലേലമായി രാമാ
(രാജാവു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts