പൊന്മുകിലിൻ (അരങ്ങും അണിയറയും )
This page was generated on April 27, 2024, 10:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,സീമ ,കെ പി എ സി സണ്ണി ,ടി പി മാധവൻ ,മോഹൻ രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2015 05:51:43.



ആ...ആ....
പൊന്മുകിലിൻ പൂമടിയിലെ വെൺചന്ദ്രലേഖ
മാനസവേദിയിൽ വിരുന്നുവന്നു (പൊന്മുകിലിൻ...)
കവിതകൾ പാടും മിഴികളുമായി
കവിതകൾ പാടും മിഴികളുമായി
കരളിലവൾ രാഗ നൃത്തമാടി
(പൊന്മുകിലിൻ...)

മനസ്സിലൊരനുരാഗ ദീപം കൊളുത്തി
ആ...ആ...
മനസ്സിലൊരനുരാഗ ദീപം കൊളുത്തി
മായാമയൂരമായ്‌ അവൾ മറഞ്ഞു
രജനികൾ തോറുമെൻ ആത്മാങ്കത്തിൻ
രജത കവാടം ഞാൻ തുറന്നു വെച്ചു
(പൊന്മുകിലിൻ...)

സുരഭിലമാമൊരു സ്വപ്നം പോലെ
സ സ സ നി നി ധ പഗരി ഗമപ മാപ ഗരിസ
സരിഗ പമപ ഗമപ സനിസ
ഗരിനിപഗരി രിനിപഗരിസ
സ സ സനിസ
രി രി സനിസ
സുരഭിലമാമൊരു സ്വപ്നം പോലെ
എന്മോഹം നിത്യവും കാത്തിരുന്നു
ഹൃദയ നഭസ്സിലെ ശശിലേഖയായി
പ്രിയസഖി വീണ്ടും ഒരുങ്ങി വന്നു
(പൊന്മുകിലിൻ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts